
ജീവന്റെ തുടിപ്പുണ്ടോ?; വയനാട് മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ മൂവ്‌മെന്റ് ലൊക്കേറ്റിങ് കാമറകള്‍, കെഡാവര്‍ നായകള്‍
കനത്തമഴയെ തുടര്‍ന്ന് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിന് സമീപം മണ്ണിടിഞ്ഞ സംഭവത്തില്‍ ആരെങ്കിലും ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം കണ്ടെത്താനായി സാങ്കേതികവിദ്യയുടെ സഹായം തേടി രക്ഷാപ്രവര്‍ത്തകര്‍

കല്‍പ്പറ്റ: കനത്തമഴയെ തുടര്‍ന്ന് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിന് സമീപം മണ്ണിടിഞ്ഞ സംഭവത്തില്‍ ആരെങ്കിലും ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം കണ്ടെത്താനായി സാങ്കേതികവിദ്യയുടെ സഹായം തേടി രക്ഷാപ്രവര്‍ത്തകര്‍. മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന മൂവ്‌മെന്റ് ലൊക്കേറ്റിങ് കാമറകളാണ് ഉപയോഗിക്കുന്നത്.
മണ്ണിനടിയില്‍ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ കാമറയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എന്‍ഡിആര്‍എഫ് ശ്രമിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍ഡിആര്‍എഫ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എന്‍ഡിആര്‍ എഫ് ) രണ്ട് സംഘങ്ങളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ആകെ 70 രക്ഷാപ്രവര്‍ത്തകരാണ് ഈ സംഘങ്ങളിലുള്ളത്. ദുരന്തത്തില്‍ എത്രപേര്‍ മണ്ണിനടിയില്‍ അകപ്പെട്ട് പോയിരിക്കാമെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. തിരച്ചില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവര്‍ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
WHAT TO READ NEXT

കനത്തമഴ; രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
WHAT TO READ NEXT

പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണു; കണ്ടക്ടര്‍ക്ക് പരിക്ക്
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Summary
Is there any sign of life?; Movement locating cameras, cadaver dogs to find those trapped in Wayanad landslide
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


