
കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങൾ; ഇനി അഴീക്കലിനും ഐഎസ്‍പിഎസ് സ്ഥിരം സെക്യൂരിറ്റി കോഡ്
ഇന്നലെയാണ് ബേപ്പൂർ തുറമുഖത്തിനു സ്ഥിരം ഐഎസ്‍പിഎസ് കോഡ് ലഭിച്ചത്

തിരുവനന്തപുരം: അഴീക്കൽ തുറമുഖത്തിനു ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്) സ്ഥിരം അംഗീകാരം ലഭിച്ചു. മന്ത്രി വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അംഗീകരം സംബന്ധിച്ചു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വീണ്ടും നേട്ടവുമായി തുറമുഖ വകുപ്പ്. കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങൾക്ക് പിന്നാലെ അഴിക്കൽ തുറമുഖത്തിനും ഐഎസ്പിഎസ് (ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ്) സ്ഥിരം അംഗീകാരം ലഭിച്ചു.
അന്താരാഷ്ട്ര കപ്പലുകൾ അടുക്കുന്നതിനും തുറമുഖങ്ങൾക്കുള്ള സുരക്ഷ ഉറപ്പക്കുന്നതിനുമുള്ള സ്ഥിരമായ അനുമതിയായ ഇന്റർനാഷണൽ ഷിപ്‌സ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ISPS) കോഡ് സ്ഥിരമായി ലഭിച്ചതോടെ തുറമുഖത്തിന് പുതിയ വികസന സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഇന്നലെയാണ് ബേപ്പൂർ തുറമുഖത്തിനും സ്ഥിരം ഐ എസ് പി എസ് കോഡ് ലഭിച്ചത്. അതിനു പിന്നാലെയാണ് അഴീക്കലിനും ഈ നേട്ടം സ്വന്തമായത്.
വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നർ തുറമുഖം യാഥാർഥ്യമാകുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളെയും പ്രവർത്തന സജജമാക്കുകയെന്ന സർക്കാർ നിലപാടിന്റെ ഭാഗമായിട്ടാണ് ചെറുകിട തുറമുഖങ്ങൾക്കും ഐഎസ്പിഎസ് അംഗീകാരം നേടാൻ ശ്രമങ്ങൾ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ നേട്ടം വലിയ നാഴികക്കല്ലാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Related News


Kerala PSC: പോർട്ട് സർവ്വീസ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

പാകിസ്ഥാന് സ്ഥിരം ഭീകരവാദികള്‍, റിയാദ് ലക്ഷ്യമിട്ട് ഹൂതി ആക്രമണം, കാര്യവട്ടത്ത് ഇന്ത്യ വിന്‍ഡീസിനെതിരെ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

