യാത്രക്കാര്‍ അറിയാന്‍; തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി 18ന് കോഴിക്കോട് വരെ

ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസും കോഴിക്കോട് യാത്ര അവസാനിപ്പിക്കും

Jan Shatabdi Express
Jan Shatabdi Express
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :15 മാർച്ച് 2026, 9:24 am IST

പാലക്കാട്: പാലം പണി നടക്കുന്നതിനാല്‍ ഈ മാസം 18ന് ചില ട്രെയിനുകള്‍ ഭാഗികമായി മാത്രം സര്‍വീസ് നടത്തും. തലശ്ശേരിക്കും എടക്കാടിനുമിടയിലാണ് പാലം പണി നടക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (12082) 18ാം തീയതി കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ഇതേ ദിവസം തന്നെ കോയമ്പത്തൂര്‍ ജങ്ഷന്‍- കണ്ണൂര്‍ എക്‌സ്പ്രസ് (16608) തലശ്ശേരിയിലും യാത്ര അവസാനിപ്പിക്കും.

ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് (16307) കോഴിക്കോട് യാത്ര അവസാനിപ്പിക്കും. പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

News Now

Summary

Jan Shatabdi Express: Due to bridge construction, some trains will operate only partially on the 18th of this month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates