ദേശീയപാതയിൽ കാന വൃത്തിയാക്കുന്നതിനിടെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക് (വിഡിയോ)
അപകടം ഉണ്ടാക്കിയ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: ദേശീയപാത മണ്ണുത്തി മുല്ലക്കരയിൽ ജീപ്പ് ഇടിച്ച് അന്യ സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച്ച വൈകീട്ട് 3.30 ഓടെയാണ് അപകടം ഉണ്ടായത്. മണ്ണുത്തി ഭാഗത്ത് നിന്നു പട്ടിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് ദേശീയപാതയിലെ കാന വൃത്തിയാക്കുകയായിരുന്ന തൊഴിലാളിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ അന്യ സംസ്ഥാന തൊഴിലാളിയായ കരുണനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഉടൻ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് 5 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മണ്ണുത്തി പൊലീസും, ഹൈവേ പൊലീസും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. അപകടം ഉണ്ടാക്കിയ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
jeep accident mannuthy national highway
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News
ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

വാണിയംപാറയിൽ ബസ് കാത്തു നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു; ഒരു മരണം, 3 പേർക്ക് പരിക്ക്; 22കാരൻ കസ്റ്റഡിയിൽ


