ഫോര്‍ട്ട് കൊച്ചിയില്‍ അഭ്യാസ പ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു

അപകടത്തില്‍പ്പെട്ട ജീപ്പ്
Last Updated :20 January 2024, 9:16 am IST

News Now



കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ അഭ്യാസ പ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. വണ്ടി ഓടിച്ചിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി മൈക്കിള്‍ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു. 

വണ്ടി അതിവേഗം വളച്ചെടുക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു.  വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates