
പതിനായിരം വനിതകള്‍ക്ക് തൊഴില്‍; കുടുംബശ്രീയും ജിയോയും കൈകോര്‍ക്കുന്നു
ഡിജിറ്റല്‍ ഉല്പന്നങ്ങളുടെ വിപണനം, വര്‍ക്ക് ഫ്രം ഹോമായി കസ്റ്റമര്‍ കെയര്‍ ടെലി കോളിങ് ഉള്‍പ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളെ പരിഗണിക്കുക

തിരുവനന്തപുരം: വിജ്ഞാന കേരളം -കുടുംബശ്രീ തൊഴില്‍ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും കൈകോര്‍ക്കുന്നു. പതിനായിരം വനിതകള്‍ക്ക് തൊഴില്‍ നല്കുന്ന പദ്ധതിയില്‍ കുടുംബശ്രീയും റിലയന്‍സ് പ്രോജക്ട്സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡും തമ്മില്‍ ധാരണാ പത്രം ഒപ്പുവച്ചു.
ഡിജിറ്റല്‍ ഉല്പന്നങ്ങളുടെ വിപണനം, വര്‍ക്ക് ഫ്രം ഹോമായി കസ്റ്റമര്‍ കെയര്‍ ടെലി കോളിങ് ഉള്‍പ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളെ പരിഗണിക്കുക. തൊഴിലിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എല്ലാ പരിശീലനവും റിലയന്‍സ് നല്‍കും, ആകര്‍ഷകമായ വേതനവും ലഭ്യമാക്കും.
വിജ്ഞാന കേരളം -കുടുംബശ്രീ തൊഴില്‍ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയന്‍സുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യഘട്ടമായാണ് പതിനായിരം സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്, റിലയന്‍സ് പ്രോജക്ട്സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സര്‍വീസസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് റിലയന്‍സ് ജിയോ കേരള ബിസിനസ് ഹെഡ് ഹേമന്ത് അംബോര്‍ക്കര്‍ എന്നിവരാണ് ധാരണാ പത്രം കൈമാറിയത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Job opertunity for 10,000 women Kudumbashree and Jio join hands. A Memorandum of Understanding (MoU) was signed between Kudumbashree andReliance Projects & Property Management Services Limited.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മൊബൈല്‍ കണക്ഷന്; ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം, കേരളത്തില്‍ മുന്നില്‍ ആര്?
പതിനായിരം താമരപ്പൂക്കളാൽ വിസ്മയമൊരുക്കി വില്വാദ്രിനാഥൻ: തിരുവില്വാമലയിൽ ഭക്തിസാന്ദ്രമായി നിറമാല
