
മലയാളി മാധ്യമപ്രവർത്തകയുടെ മരണം; ഭർതൃപീഡനനമെന്ന് സൂചന; ശബ്ദരേഖ പുറത്ത്
ശ്രുതിയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ അനീഷിനെ ഇതുവരെയും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.
ബംഗളൂരു: മലയാളി മാധ്യമപ്രവർത്തക ശ്രുതിയുടെ മരണത്തിന് കാരണം ഭർതൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. ഭർത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വീട്ടുകാർക്ക് അയച്ച ശബ്ദരേഖയിൽ അനീഷിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. അനീഷ് അടിച്ചുവെന്നടക്കം ശ്രുതി ശബ്ദരേഖയിൽ വ്യക്തമാക്കുന്നു.
ശ്രുതിയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ അനീഷിനെ ഇതുവരെയും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. അനീഷിനെതിരെ ഭർതൃപീഡനത്തിന് കേസ് എടുക്കാനും പൊലീസ് തയ്യാറായിരുന്നില്ല. ഭർതൃപീഡനത്തിന് തെളിവില്ലെന്നാണ് പൊലീസ് നേരത്തെ പറഞ്ഞത്. അനീഷിന്റെ അറസ്റ്റ് വൈകുന്നതിനിടെയാണ് ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.
ശ്രുതിയുടെ മരണത്തിൽ അന്വേഷണം ഇഴയുന്നതിനെതിരെ കുടുംബം നേരത്തെ കർണാടക സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ബംഗളൂരു പൊലീസിലെ പ്രത്യേക അന്വേഷണസംഘത്തിന് കേസ് അന്വേഷിക്കുന്നതിന് ചുമതല നൽകി. ബംഗളൂരുവിലെ ഫ്ലാറ്റിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐടി ജീവനക്കാരനായ ഭർത്താവ് അനീഷ് കോറോത്തിൻറെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ശ്രതിയുടെ കുടുംബം നേരത്തെയും ആരോപിച്ചിരുന്നു. ശ്രുതി മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഒളിവിൽ പോയ അനീഷിനെ കണ്ടെത്താൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷ് ഫോൺ ഓഫ് ചെയ്ത നിലയിലാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
