
തേനീച്ചയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കനാലില്‍ ചാടി; കര്ഷകന് ഒഴുക്കില്‍പ്പെട്ട് മരിച്ചു
ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്

പാലക്കാട്: തേനിച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്ഷകന് ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. രാവിലെ ഭാര്യയ്ക്കൊപ്പം കൃഷിയിടത്തിലേക്ക് വരുമ്പോഴായിരുന്നു തേനീച്ചയുടെ ആക്രമണം.
തേനീച്ചയുടെ കുത്തേറ്റ സത്യരാജ് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലിലേക്ക് ചാടുകയായിരുന്നു. അവശനായ സത്യരാജ് ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ സത്യരാജിന്റെ ഭാര്യ വിശാലാക്ഷിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് സ്വദേശിയായ സത്യന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിറ്റൂര്‍ കണക്കമ്പാറയില്‍ സ്ഥിരതാമസമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



