
'നാട്ടുകാരെ കൊണ്ട് പറയിക്കരുത്, സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ട'; മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ മുരളീധരൻ
പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ നടപടി ക്രമങ്ങളുണ്ട്. അതിന് മുൻപ് ഏതെങ്കിലും വ്യക്തികളെ ഉയർത്തിക്കാട്ടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ടെന്നും വെറുതെ ജനങ്ങളെ കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ നടപടി ക്രമങ്ങളുണ്ട്. അതിന് മുൻപ് ഏതെങ്കിലും വ്യക്തികളെ ഉയർത്തിക്കാട്ടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''രാഹുൽ ഗാന്ധി മുൻപ് പറഞ്ഞ ഒരു കാര്യമുണ്ട്. സംഘനൃത്തം ചെയ്യുന്നതിനിടയിൽ ഒരാൾ ഒറ്റക്ക് ഡാൻസ് കളിച്ചാൽ ശരിയാകില്ല. അത് ഞാൻ ഓർമിപ്പിക്കുകയാണ്. ഇപ്പോൾ ഒച്ച വെച്ചിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് നടക്കും'' കെ മുരളീധരന്‍ പറഞ്ഞു.
ഏതെങ്കിലും ഒരു നേതാവിനെയും അനുകൂലിച്ചു കൊണ്ട് ഇപ്പോൾ രംഗത്ത് വരുന്നത് ശരിയല്ല. നാലാം തീയതി വൈകിട്ട് റിസൾട്ട് വരുന്ന വരെ കാത്തിരിക്കണം. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ നടപടി ക്രമങ്ങളുണ്ട്. ബാക്കി തീരുമാനങ്ങൾ ഹൈക്കമാൻഡ് പറയും. അതിന് ഇപ്പോഴേ ബഹളം വെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
''മുഖ്യമന്ത്രി സ്ഥനത്തേക്ക് ഒരു നേതാവിന്റെയും പേര് ഇപ്പോൾ പരിഗണനയിൽ ഇല്ല. ടീം യു ഡി എഫ് ആയിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗിന് ഇത്തവണ 22 സീറ്റ് വരെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ ഈ വിജയത്തിന് അവർക്കും പങ്കുണ്ട്. അത് കൊണ്ട് കാര്യങ്ങൾ പിന്നിട് തീരുമാനിക്കും'' കെ മുരളീധരൻ പറഞ്ഞു.
അനാവശ്യമായ ഇത്തരം ചർച്ചകൾ ഒഴിവാക്കണം. വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
K. Muraleedharan Slams Congress CM Talks, Urges Leaders to Wait for Results.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല: അസൂയക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തതെന്ന് മന്ത്രി കെ. മുരളീധരൻ

മൃഗശാല മാറ്റത്തിന് പിന്നിൽ കച്ചവട താത്പര്യമെന്ന ആരോപണം തള്ളി മുരളീധരൻ; തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ല


