പൊലീസ് തലപ്പത്ത് മാറ്റം;  കെ പത്മകുമാര്‍ ജയില്‍ മേധാവി; ദര്‍വേഷ് സാഹിബ് ഫയര്‍ഫോഴ്‌സ് മേധാവി

. എഡിജിപി എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും. ബി സന്ധ്യ, ആനന്ദകൃഷ്ണന്‍ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST
Edited by :migrator

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് സമഗ്ര മാറ്റം. കെ പത്മകുമാറിനെ ജയില്‍ മേധാവിയായും ഷെയ്ഖ് ദര്‍ബേഷ് സാഹിബ
സാഹിബിനെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചു. ജയില്‍ മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായ പൊലീസ് ആസ്ഥാന എഡിജിപിയാകും. എഡിജിപി എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും. ബി സന്ധ്യ, ആനന്ദകൃഷ്ണന്‍ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. 

കെ പത്മകുമാര്‍,ഷെയ്ഖ് ദര്‍ബേഷ് സാഹിബ്‌ എന്നിവര്‍ക്ക് ഡിജിപിയായി സ്ഥാനകയറ്റം നല്‍കിയാണ് നിയമനം. വരും ദിവസങ്ങളില്‍ പൊലീസില്‍ ഇനിയും അഴിച്ചുപ്പണിയുണ്ടാകും. എച്ച് വെങ്കിടേഷിന് ചുമതലയുണ്ടായിരുന്നു ബറ്റാലിയന്റെ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നല്‍കാനാണ് സാധ്യത. ജില്ല പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now