
കോണ്‍ഗ്രസില്‍ ഒരു സതീശന് മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് രഹസ്യ ഫോര്‍മുല നല്കി: കെ സുധാകരന്
'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരവധി നേതാക്കന്മാരുള്ള പാര്‍ട്ടിയാണ്'

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരു സതീശന് മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ പ്രതികരണത്തിലാണ് സുധാകരന് ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വ്യക്തിയുടെ പേരല്ല, ഒരു ഫോര്‍മുലയാണ് താന്‍ നിര്‍ദേശിച്ചത്. അതു പുറത്തു പറയാന്‍ കഴിയില്ല. അത് രഹസ്യമാണെന്ന് കെ സുധാകരന് പറഞ്ഞു.
ഒരു വി ഡി സതീശന് മാത്രമല്ല, നിരവധി സതീശന്മാര് കോണ്‍ഗ്രസിലുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരവധി നേതാക്കന്മാരുള്ള പാര്‍ട്ടിയാണ്. കഴിവുള്ള നിരവധി നേതാക്കന്മാരാണ് പാര്‍ട്ടിക്കുള്ളത്. ഒരു പാര്‍ട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ അസ്തിത്വമാണ് എംഎല്‍എമാര്‍. അവരുടെ പിന്തുണയില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ പറ്റില്ല. അപ്പോള്‍ അവര്‍ നമ്മളെ താങ്ങണം. അവര്‍ താങ്ങും. കെ സുധാകരന് പറഞ്ഞു.
കേരളത്തിലെ സാഹചര്യം വ്യക്തമായി താൻ നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്നയാൾക്ക് എംഎൽഎമാരുടെ പിന്തുണ വേണം. മുഖ്യമന്ത്രിയാകേണ്ടവർ ഭൂരിപക്ഷം കണ്ടെത്തണം. തന്നെ പിന്തുണക്കുന്നവരെ താനും പിന്തുണക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎമാരുടെ ഭൂരിപക്ഷമാണോ മുഖ്യമന്ത്രിയെ തീരുമാനിക്കുക? എന്ന ചോദ്യത്തിന്; 'അത് അവര്‍ കണ്ടെത്തട്ടെ എന്നായിരുന്നു മറുപടി. പ്രവർത്തകരുടെ വികാരംകൂടി തൊട്ടറിഞ്ഞായിരിക്കണം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്. മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെയെന്നും കെ സുധാകരൻ പറഞ്ഞു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
K Sudhakaran against Opposition leader V D Satheesan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒരു മാറ്റവും ഇല്ല, നിലപാടു മാറ്റുമ്പോള്‍ എല്ലാവരെയും വിളിച്ചറിയിക്കും; കാന്തപുരം വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

'2021ന് ശേഷം പുതിയ പിണറായി; എന്നെ ചെറ്റയെന്ന് വിളിച്ചു; ഐസക് പറഞ്ഞത് നില്ക്കക്കള്ളി ഇല്ലാതെ'


