'അടിച്ചാല്‍ തിരിച്ചടിക്കണം', കെഎസ്‌യു നേതാക്കളോട് അക്രമത്തിന് ആഹ്വാനം ചെയ്ത് കെ സുധാകരന്‍-വിഡിയോ

ഈമാസം 15നാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി അസ്മാബി കോളജില്‍ സംഘര്‍ഷം ഉണ്ടായത്.

K Sudhakaran
K Sudhakaranscreen grab, facebook
Edited by :ആതിര അഗസ്റ്റിന്‍
Last Updated :20 ഒക്ടോബർ 2025, 8:56 pm IST

തൃശൂര്‍: കെഎസ്‌യു നേതാക്കളോട് അക്രമത്തിന് ആഹ്വാനം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ കെ സുധാകരന്‍. കൈപ്പമംഗലം അസ്മാബി കോളജിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടാണ് കെ സുധാകരന്‍ തിരിച്ചടിക്കാന്‍ ആവശ്യപ്പെട്ടത്. ആശുപത്രിയില്‍ കഴിയുന്നവരെ ഫോണില്‍ വിളിച്ച് തിരിച്ചടിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഈമാസം 15നാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി അസ്മാബി കോളജില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സൗരവ് , അഫ്‌സല്‍ , സിന്റോ എന്നിവര്‍ ഇപ്പോഴും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അടിച്ചവരെ തിരിച്ചടിക്കണമെന്നും, മൂന്നുപേരുടെയെങ്കിലും കാല്‍ അടിച്ച് പൊളിക്കണം എന്നും സുധാകരന്‍ പറഞ്ഞു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

അതേസമയം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെ സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂര്‍ സണ്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കെ സുധാകരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അല്‍പ്പസമയത്തെ വിശ്രമത്തിന് ശേഷം സുധാകരനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

News Now

Summary

K Sudhakaran calls on KSU leaders to commit violence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates