
'എം വി ഗോവിന്ദന് റെവല്യൂഷണറി കമ്മ്യൂണിസ്റ്റ്'; ജ്യോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വരട്ടെ, പരിഹസിച്ച് കെ സുധാകരന്
കെപിസിസി അധ്യക്ഷനെ ഡല്‍ഹിയില്‍ പോകുന്നതിന് മുന്നേ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. മുഖാമുഖം എത്തുമ്പോള്‍ പല കാര്യങ്ങളും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍: ഡിസിസി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുവെന്നും നന്നായി പ്രവര്‍ത്തിച്ചവരെ മാറ്റരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. കെപിസിസി അധ്യക്ഷനെ ഡല്‍ഹിയില്‍ പോകുന്നതിന് മുന്നേ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. മുഖാമുഖം എത്തുമ്പോള്‍ പല കാര്യങ്ങളും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് റവല്യൂഷണറി കമ്മ്യൂണിസ്റ്റാണെന്നും സുധാകരന് ആരോപിച്ചു. ജ്യോത്സ്യനെ കാണാന്‍ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്. ജ്യോത്സ്യനെ കണ്ട് അദ്ദേഹം നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെയെന്നും സുധാകരന് പരിഹസിച്ചു.
എം വി ഗോവിന്ദന് ജോത്സ്യനെ കാണാന്‍ പോയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ജ്യോത്സ്യന് മാധവ പൊതുവാള് പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. എം വി ഗോവിന്ദന് മുഹൂര്‍ത്തമോ സമയമോ ഒന്നും ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളില്‍ ജ്യോതിഷം കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ലെന്നും ജ്യോത്സ്യന് പ്രതികരിച്ചു.
പാര്‍ട്ടി നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന വിവാദത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പൂര്‍ണമായും നിഷേധിച്ചിരുന്നു. നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്നതിനെ ചൊല്ലി സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
K Sudhakaran mocks M V Govindan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പിന്തുടര്ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ല'; സിപിഎം വിട്ട് സംവിധായകന് അനില്‍ വി നാഗേന്ദ്രന്

'2021ന് ശേഷം പുതിയ പിണറായി; എന്നെ ചെറ്റയെന്ന് വിളിച്ചു; ഐസക് പറഞ്ഞത് നില്ക്കക്കള്ളി ഇല്ലാതെ'


