
ചെവിയില്‍ നുള്ളിക്കോ, നിരാശരായി വീട്ടില്‍ പോകേണ്ടി വരും; പ്രചരിക്കുന്നത് ചവറു വാര്‍ത്തകളെന്ന് കെ സുരേന്ദ്രന്
പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി, സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ പോകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്

കൊച്ചി: പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി, സംസ്ഥാന അധ്യക്ഷനെ മാറ്റാന്‍ പോകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണ് എന്നറിയാത്ത രീതിയില്‍ ചവറു വാര്‍ത്തകളുമായാണ് വന്നിരിക്കുന്നത്. സംസ്ഥാന നേതൃയോഗം ഇന്ന് വൈകുന്നേരം സമാപിക്കുമ്പോള്‍ നിരാശരാകേണ്ടി വരുമെന്ന് കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
'ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണ് എന്നറിയാത്ത രീതിയിലാണ് നിങ്ങള്‍ മൂന്ന് ദിവസമായി തുള്ളി കൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ നിരാശരാകേണ്ടി വരും. വൈകുന്നേരം യോഗം കഴിഞ്ഞിട്ട് വരിക. ഇന്നത്തെ യോഗം എന്നത് സജീവ അംഗത്വത്തെ കുറിച്ചും പ്രാഥമിക അംഗത്വത്തെ കുറിച്ചും മാത്രമുള്ള ചര്‍ച്ചയാണ്. നിങ്ങള്‍ എന്തൊക്കെയാണ് എഴുതി വിടുന്നത്. പതിനഞ്ച് കൊല്ലമായി ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി മുരളീധരന് രാജ്യസഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് കേരള അധ്യക്ഷ പദവി പിടിക്കാന്‍ ശ്രമിക്കുന്നു. എന്തെങ്കിലും അടിസ്ഥാനം നിങ്ങള്‍ പറയുന്നതില്‍ ഉണ്ടോ?'- കെ സുരേന്ദ്രന് ചോദിച്ചു.
'ഈ രീതിയിലുള്ള ചവറ് വാര്‍ത്തകളുമായിട്ടാണോ നിങ്ങള്‍ രാവിലെ തന്നെ വന്നിരിക്കുന്നത്. ചവറു വാര്‍ത്തകളുമായിട്ടാണ് നിങ്ങള്‍ മൂന്ന് ദിവസമായി നടക്കുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 15 സീറ്റാണ്.നിങ്ങള്‍ ഒരക്ഷരം ചര്‍ച്ച ചെയ്യുന്നില്ല. ചേലക്കരയില്‍ കോണ്‍ഗ്രസ് തോറ്റമ്പി, നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. നിങ്ങള്‍ എന്താണ് മനസിലാക്കിയിരിക്കുന്നത്. നിങ്ങള്‍ ആരാണ് ഇവിടത്തെ? നിങ്ങള്‍ പറയുന്ന ഒരു കാര്യവും സംഭവിക്കാന്‍ പോകുന്നില്ല. ചെവിയില്‍ നുള്ളിക്കോ.നിരാശരായി വീട്ടില്‍ പോകേണ്ടി വരും'- സുരേന്ദ്രന് വെല്ലുവിളിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


'മുഖ്യമന്ത്രിയുടെ ആകാശയാത്രയിലെ അജ്ഞാത അവതാരം ആര്?; സ്പോണ്‍സര്‍മാര്‍ കേരളത്തിലെ മന്ത്രിമാരെ ഇങ്ങനെ സ്നേഹിച്ച് കൊല്ലരുത്!'

'പെൺകുട്ടിയെ ചുംബിച്ച് വൈഭവ് സൂര്യവംശി'! 15കാരൻ ഇന്ത്യൻ താരത്തിനു പോലും രക്ഷയില്ല
