
'കത്വ, ഉന്നാവോ പെണ്‍കുട്ടികളുടെ കണ്ണീരിന്റെ നനവ് ഞാനാ ഷോപ്പിലെ ഓരോ സുഷിരത്തിലും അനുഭവിച്ചു', ഫിറോസിന് മറുപടിയുമായി വീണ്ടും കെ ടി ജലീല്‍
തിരുനാവായക്കാരന്‍ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിനും ഫിറോസിന് നന്ദി പറയുന്നതായി ജലീല്‍ പരിഹസിച്ചു.

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് മറുപടിയുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. പട്ടാമ്പിക്കടുത്തെ കൊപ്പത്തെ "Yummy Fried Chicken"ഷോപ്പ് പി കെ ഫിറോസിന്റേതാണെന്ന് സമ്മതിച്ചതിന് ഒരായിരം നന്ദിയെന്ന് ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തിരുനാവായക്കാരന്‍ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിനും ഫിറോസിന് നന്ദി പറയുന്നതായി ജലീല്‍ പരിഹസിച്ചു.
'കത്വഉന്നാവോ പെണ്‍കുട്ടികളുടെ കണ്ണീരിന്റെ നനവ് ഞാനാ ഷോപ്പിന്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. 'ദോതി ചാലഞ്ചില്‍' പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നില്‍ക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു', എന്ന് പറഞ്ഞാണ് കെ ടി ജലീല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഗള്‍ഫില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുകയും ബിനാമി ബിസിനസുകള്‍ ഫിറോസ് നടത്തുന്നുണ്ടെന്നും ജലീല്‍ ആരോപിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായി, പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും ഒരുമിച്ച് നടത്തിയ പിതാവാണ് തനിക്ക് മാതൃകയെന്ന് പി കെ ഫിറോസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യമ്മി െ്രെഫഡ് ചിക്കനില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന കെടി ജലീലിന്റെ ഫോട്ടോ ഫിറോസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് ജലീലിന്റെ മറുകുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പ്
ഒരായിരം നന്ദി:
പട്ടാമ്പിക്കടുത്ത കൊപ്പത്തെ "Yummy Fried Chicken" ഷോപ്പ് തന്റേതാണെന്ന് (പി.കെ ഫിറോസിന്റേതാണെന്ന്) സമ്മതിച്ചതിന്!
തിരുനാവായക്കാരന്‍ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിന്!
NB: കത്വ ഉന്നാവോ പെണ്‍കുട്ടികളുടെ കണ്ണീരിന്റെ നനവ് ഞാനാ ഷോപ്പിന്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. 'ദോതി ചാലഞ്ചില്‍' പററിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നില്‍ക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
K T Jaleel again agaist Youth League leader P K Firos
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തൊടുപുഴ നഗരസഭ ഭരണസമിതിയിൽ തമ്മിലടി രൂക്ഷം: ചെയർപേഴ്സൺ സാബിറ ജലീലിനെതിരെ അഴിമതിയാരോപണവുമായി ഭരണപക്ഷ കൗൺസിലർമാർ

'അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണം ഉണ്ടാകട്ടെ'; മറുപടിയുമായി സിന്ധു കൃഷ്ണ


