നിയമം നിര്‍മിക്കുമെന്ന് പറഞ്ഞ മോദി ഇപ്പോള്‍ മിണ്ടാത്തതെന്തേ?: കടകംപള്ളി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

തിരുവനന്തപുരം: ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ പ്രധാനമന്ത്രി, രണ്ട് വര്‍ഷമായിട്ടും അത് ചെയ്യാത്തത് എന്താണെന്നായിരുന്നു ഇന്നലെ പറയേണ്ടിയിരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി ശബരിമല വിഷയം ഉന്നയിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കടകംപള്ളി.

ശബരിമല കേസില്‍ എന്തു വിധി വന്നാലും എല്ലാവരെയും വിശ്വാസത്തിലെടുത്തേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നു കടകംപള്ളി പറഞ്ഞു. ശബരിമല ഇപ്പോള്‍ ശാന്തമാണ്. 2019 ഏറ്റവും കൂടുതല്‍ നടവരുമാനമുണ്ടായിരുന്ന വര്‍ഷമായിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ഒരു വിശ്വാസിയെപ്പോലും പൊലീസ് ഒന്നും ചെയ്തിട്ടില്ല. അക്രമികള്‍ ആരായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കടകംപള്ളി പറഞ്ഞു.

ആരാധനാലയങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ ഏറ്റവുമധികം പണം അനുവദിച്ചത് പിണറായി വിജയന്‍ സര്‍ക്കാരാണെന്ന് കടകംപള്ളി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates