കണ്ണന്‍ ഗോപിനാഥന്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസില്‍, അംഗത്വം സ്വീകരിച്ചു

രുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണന്‍ ഗോപിനാഥനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

Former IAS officer Kannan Gopinathan
കണ്ണന്‍ ഗോപിനാഥന്‍
Edited by :എന്‍ പി അനൂപ്
Last Updated :15 ഫെബ്രുവരി 2026, 11:07 am IST

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍ നിന്നു രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ (AIPC) അംഗത്വം സ്വീകരിച്ചു. കോഴിക്കോട് ഡി.സി.സി ഹാളില്‍ നടന്ന ചടങ്ങില്‍ എഐപിസി സ്റ്റേറ്റ് പ്രസിഡന്റ് രഞ്ജിത്ത് ബാലന്‍ ഔദ്യോഗികമായി മെമ്പര്‍ഷിപ്പ് നല്‍കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണന്‍ ഗോപിനാഥനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ പ്രഫഷണല്‍ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം.

എ.ഐ.പി.സി സ്‌പോര്‍ട്‌സ് വെര്‍ട്ടിക്കല്‍ സംഘടിപ്പിച്ച സംസ്ഥാനതല 'റീല്‍സ് മത്സരത്തിലെ' വിജയികളെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ചായിരുന്നു അംഗത്വ വിതരണവും നടന്നത്. എഐപിസി കേരള സ്‌പോര്‍ട്‌സ് വെര്‍ട്ടിക്കിളും എഐപിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തെ പ്രൊഫഷണലുകളെയും യുവജനങ്ങളെയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്നതില്‍ എ.ഐ.പി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചുകൊണ്ട് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് വെര്‍ട്ടിക്കല്‍ സ്റ്റേറ്റ് ഹെഡ് സഞ്ജയ് അലക്‌സ്, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്ത്, എഐപിസി ജില്ലാ പ്രസിഡന്റ് ക്രിസ്റ്റി പേരായില്‍, ജില്ലാ സെക്രട്ടറി സൈഫ് തൈക്കണ്ടി, തുടങ്ങിയവര്‍ സംബന്ധിച്ചു.

കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണന്‍ ഗോപിനാഥന്‍ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് അതിശക്തമായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്ന കണ്ണന്‍ ഗോപിനാഥന്‍, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് സിവില്‍ സര്‍വീസില്‍നിന്നു രാജിവച്ചത്. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തേ മുംബൈയില്‍ വച്ചും ആഗ്രയില്‍ വച്ചും അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളിലും കണ്ണന്‍ ഗോപിനാഥന്‍ പങ്കെടുത്തിരുന്നു.

News Now

Summary

Kannan Gopinathan accepted membership in the All India Professional Congress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates