സംഗതികള്‍ വളരെ വ്യക്തം, കേരളത്തിലേത് അദാനിയെ കണ്ടാല്‍ കവാത്ത് മറക്കുന്ന സര്‍ക്കാര്‍: കെ സി വേണുഗോപാല്‍

അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി എല്‍സ-3 എന്ന ചരക്കു കപ്പല്‍ അപകടത്തില്‍ പൊലീസ് കേസെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

K C Venugopal
കെ സി വേണുഗോപാല്‍(K C Venugopal) മാധ്യമങ്ങളോട്
Edited by :ആതിര അഗസ്റ്റിന്‍
Last Updated :11 ജൂൺ 2025, 9:29 pm IST

കൊച്ചി: കേരളത്തിലേത് അദാനിയെ കണ്ടാല്‍ കവാത്തു മറക്കുന്ന സര്‍ക്കാരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍(K C Venugopal). കേന്ദ്രസര്‍ക്കാരിലും സംസ്ഥാന സര്‍ക്കാരിലും തങ്ങള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്ന് കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി എല്‍സ-3 എന്ന ചരക്കു കപ്പല്‍ അപകടത്തില്‍ പൊലീസ് കേസെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ക്ക് വേണ്ടപ്പെട്ട കമ്പനിയാണെന്നും അതുകൊണ്ട് കേസ് വേണ്ടാ ക്ലെയിം മതി എന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അതില്‍നിന്ന് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. കപ്പല്‍ സംഭവം നടന്ന് 17 ദിവസം കഴിഞ്ഞാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. ഇപ്പോള്‍ പരാതി കിട്ടി അതിവേഗം കേസെടുത്തിരിക്കുന്നു. സംഗതികള്‍ വളരെ വ്യക്തമാണ് എന്നും വേണുഗോപാല്‍ പറഞ്ഞു.

മനുഷ്യ ജീവന് അപകടകരമാകുന്നതും പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നതുമായ വസ്തുക്കള്‍ കയറ്റിയ കപ്പല്‍ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വരുമാന മാര്‍ഗമാണ് കപ്പല്‍ അപകടം മൂലം ഉണ്ടായതെന്നും എഫ്ഐആറില്‍ പറയുന്നു. സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now