കീം: എൻജിനിയറിങ് , ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു
സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷ തീയതിയുമായി ചേർന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്
പ്രതീകാത്മകചിത്രം
Last Updated :20 January 2024, 8:59 am IST
Edited by :migrator
തിരുവനന്തപുരം: ജൂൺ 12ന് നടത്താൻ നിശ്‌ചയിച്ചിരുന്ന 2022–23 വർഷത്തെ സംസ്ഥാന എൻജിനിയറിങ്/ ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ( കീം) മാറ്റിവച്ചു. അനുയോജ്യമായ തീയതി ഉടൻ പ്രസിദ്ധീകരിക്കുമെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ് അറിയിച്ചു.
സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷ തീയതിയുമായി ചേർന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്. ക്ലാറ്റ് അടക്കം ദേശീയ തലത്തിലെ ചില പരീക്ഷകൾ ഇതിനോടടുത്ത ദിവസങ്ങളിൽ നടക്കുന്നുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് കീം പ്രവേശന പരീക്ഷ മാറ്റാൻ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





