'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

ഏപ്രിൽ ഏഴ് മുതൽ 5 ദിവസത്തെ ഹണിമൂൺ ട്രിപ്പാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

Kerala Election
Kerala Election.Meta AI Image
Edited by :അഞ്ജു സി വിനോദ്‌
Last Updated :19 മാർച്ച് 2026, 7:45 am IST

കൊച്ചി: മുൻകൂട്ടി നിശ്ചയിച്ച ഹണിമൂൺ ട്രിപ്പ്, നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പേരിൽ മുടങ്ങാതിരിക്കാൻ അപേക്ഷയുമായി ഗവ. സ്കൂൾ അധ്യാപികയായ പ്രതിശ്രുത വധു കലക്ടറേറ്റിൽ. ഈ മാസം 29നാണ് വിവാഹം.

ഏപ്രിൽ ഏഴ് മുതൽ 5 ദിവസത്തെ ഹണിമൂൺ ട്രിപ്പാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിനായി യാത്ര ടിക്കറ്റും ഹോട്ടൽ മുറിയും ഉൾപ്പെടെ ബുക്ക് ചെയ്തുവെന്നും അധ്യാപിക പറഞ്ഞു. പോളിങ് ഡ്യൂട്ടി ലഭിച്ചാൽ ട്രിപ്പ് മുടങ്ങും.

ഇൻഫോപാർക്ക് ജീവനക്കാരനാണ് വരൻ. കലക്ടർ ഇന്നലെ ഉച്ചയ്ക്കു ശേഷം സ്ഥലത്തില്ലാതിരുന്നതിനാൽ അപേക്ഷ നൽകാനായില്ല. ഇന്നോ നാളെയോ വരാൻ പറഞ്ഞ് അപേക്ഷകയെ മടക്കി അയച്ചു.

News Now

Summary

Kerala Assembly Election 2026: government teacher election duty Honeymoon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates