മലയാളി ഡോക്ടർ ബ്രിട്ടനിൽ കാറപകടത്തിൽ മരിച്ചു

ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കാറപകടത്തില്‍ മരിച്ചു

ജോതിസ്
Last Updated :20 January 2024, 9:02 am IST
Edited by :migrator

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കാറപകടത്തില്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ചങ്ങനാശ്ശേരി മണലിയില്‍ ജോജപ്പന്‍-ജെസ്സി ദമ്പതികളുടെ മകനാണ്. ലിവര്‍പൂളിലായിരുന്നു  താമസം.

ബ്രിട്ടനിലെ എം-6 മോട്ടോര്‍ വേയില്‍ ഉണ്ടായ കാറപകടത്തിലാണ് ജോതിസ് മരിച്ചത്. ലിവര്‍പൂളിലെ ബോള്‍ട്ടണ്‍ ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. 

ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ജോതിസ് ഓടിച്ചിരുന്ന കാര്‍ എം-6 മോട്ടോര്‍വേയിലെ ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now