
Kerala Election 2026: 'വർഗ വഞ്ചകരേ'... ടികെ ഗോവിന്ദനും ഭാര്യയ്ക്കും നേരെ സിപിഎം പ്രകോപനം; തടഞ്ഞു നിർത്തി കൂവി വിളിച്ച് പ്രവർത്തകർ
ഇല്ലാത്തവരുടെ ഐഡി കാർഡ് വാങ്ങി സിപിഎം പ്രവർത്തകർ വോട്ടു ചെയ്തെന്ന് ആരോപണവുമായി ടികെ ഗോവിന്ദൻ

കണ്ണൂർ: യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായും മുൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടികെ ഗോവിന്ദനെയും ഭാര്യ കെപി രമണിയേയും സ്വന്തം നാടായ മലപ്പട്ടത്ത് വർഗ വഞ്ചകരെന്ന് കൂവി വിളിച്ച് സിപിഎം പ്രവർത്തകർ. മലപ്പട്ടം രാമർഗുരു മെമ്മോറിയൽ യുപി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ ടികെ ഗോവിന്ദനെയും ഭാര്യ രമണിയെയുമാണ് പ്രവർത്തകർ തടഞ്ഞു നിർത്തി കൂവി വിളിച്ചത്.
ഇവിടെ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തർക്കം എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായിരുന്നു. ഈ സമയം ടികെ ഗോവിന്ദനും കെപി രമണിയും എത്തിയതോടെയാണ് സിപിഎം പ്രവർത്തകർ കൂവി വിളിച്ചത്. സിപിഎം പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചു നിൽക്കുകയായിരുന്നു. വോട്ട് ചെയ്തു കഴിഞ്ഞ കെപി രമണി വീണ്ടും പോളിങ് സ്റ്റേഷനകത്ത് കടന്നത് നിയമവിരുദ്ധമായാണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. സ്ഥാനാർഥിയുടെ ഭാര്യയെ പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബഹളവുമുണ്ടായി.
WHAT TO READ NEXT

Kerala Election 2026: 'പ്രബുദ്ധ കേരളത്തിന് നന്ദി'
സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥിതി ശാന്തമാക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥിയും ഭാര്യയും അവിടെ നിന്നു മടങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് ദിനത്തിൽ ടികെ ഗോവിന്ദനും ഭാര്യയ്ക്കും പൊലിസ് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. തളിപ്പറമ്പിലെ പലയിടങ്ങളിലും നാട്ടിൽ ഇല്ലാത്തവരുടെ ഐഡി കാർഡ് വാങ്ങി സിപിഎം പ്രവർത്തകർ വോട്ടു ചെയ്തുവെന്ന് ടികെ ഗോവിന്ദൻ ആരോപണമുന്നയിച്ചു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Kerala Election 2026 CPM provokes TK Govindan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'പിണറായിയെ ലക്ഷ്യമിടുന്നത് ഇന്ത്യാ മുന്നണിയിൽ വിള്ളലുണ്ടാക്കാൻ; ഇഡി നീക്കത്തിന് പിന്നിൽ ബിജെപിയുടെ കുതന്ത്രം': ടികെ ഗോവിന്ദൻ

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ രോഗി മരിച്ചു; സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
