പാലം കടന്ന് രാജീവ്: കളമശ്ശേരിയില്‍ എല്‍ഡിഎഫ്, വിജയം പതിനായിരത്തില്‍ ഏറെ വോട്ടിന്

കളമശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് വിജയം

kalamasserry_new
Edited by :migrator
Last Updated :20 ജനുവരി 2024, 8:43 am IST


കളമശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് വിജയം. പതിനൊന്നായിരത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയാണ് പി രാജീവ് വിജയിച്ചിരിക്കുന്നത്. 11,132വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജീവ് വിജയിച്ചു കയറിയത്. 

തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായ മണ്ഡലമായിരുന്നു കളമശ്ശേരി. പാലാരിവട്ടം അഴിമതിക്കേസില്‍ അഴിക്കുള്ളിലായ മുന്‍ മന്ത്രി വലി കെ ഇബ്രാംഹിം കുഞ്ഞിന്റെ മണ്ഡലം. ഇബ്രാംഹിം കുഞ്ഞിന് പകരം മകന്‍ ഗഫൂറിനെ രംഗത്തിറക്കിയത് ലീഗിനുളളിലും യുഡിഎഫിന് ഉള്ളിലും അസംതൃപ്തി പുകഞ്ഞിരുന്നു. യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളം ജില്ലയില്‍ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now