തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും; കേരളത്തിന് രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ്

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Kerala granted two Amrit Bharat Express trains
കേരളത്തിന് രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ്
Edited by :Sujith
Last Updated :18 ജനുവരി 2026, 3:30 pm IST

ന്യൂഡല്‍ഹി: രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കേരളത്തിന് അനുവദിച്ചു. കേരളത്തിനെ തെലങ്കാനയുമായും തമിഴ്നാടുമായും ബന്ധിപ്പിച്ചാണ് രണ്ട് ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തൃശൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചതിനു പിന്നാലെയാണ് അമൃത് ഭാരത് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം- ഹൈദരാബാദ്, തിരുവനന്തപുരം- താംബരം ( ചെന്നൈ) എന്നീ റൂട്ടുകളിലാണ് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-ബംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനും നേരത്തെ കേരളത്തിന് അനുവദിച്ചിരുന്നു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍ഡിഎയ്ക്ക് മാത്രമേ സാധിക്കൂവെന്നും കേരളത്തിന് പുതിയ ട്രെയിനുകള്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി പറയുന്നതായും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now