വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
ഏറ്റവും കൂടുതൽ പോളിങ് വയനാട് ജില്ലയിൽ, കുറവ് തൃശൂരിൽ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഇന്ന് വിധിയെഴുത്ത് നടന്നത്. രാവിലെ 7 മണിയ്ക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 മണിയോടെ അവസാനിച്ചു.
രണ്ടാം ഘട്ടത്തില്‍ കനത്ത പോളിങാണ് അരങ്ങേറിയത്. 75.38 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമ കണക്കല്ല.
WHAT TO READ NEXT

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; അപ്പീല്‍ നല്കി സര്‍ക്കാര്‍
ഏറ്റവും കൂടതല്‍ പോളിങ് വയനാട് ജില്ലയിലാണ്. 77.34 ശതമാനം. കുറവ് തൃശൂര്‍ ജില്ലയില്‍. 71.88 ശതമാനം. മലപ്പുറം 76.85 ശതമാനം, കോഴിക്കോട് 76.47 ശതമാനം, കണ്ണൂര്‍ 75.73 ശതമാനം, പാലക്കാട് 75.6 ശതമാനം, കാസര്‍ക്കോട് 74.03 ശതമാനം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.
ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് ഈ മാസം 9നായിരുന്നു. 7 തെക്കൻ ജില്ലകളാണ് ആദ്യ ഘട്ടത്തിൽ പോളിങ് ബൂത്തിലെത്തിയത്. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഈ മാസം 13നാണ് വോട്ടെണ്ണൽ.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Kerala Local Body Election 2025: The second phase of voting in the state's local elections has been completed.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


