ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബിഹാര്‍ സ്വദേശിക്ക്

ശംസുല്‍
Last Updated :20 January 2024, 9:21 am IST

News Now

കാസര്‍കോട്: ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബിഹാര്‍ സ്വദേശിക്ക്. നിര്‍മ്മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി ശംസുല്‍ എന്നയാള്‍ക്കാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. എരമംഗലത്ത് നിന്നുമാണ് യുവാവ് ടിക്കെറ്റെടുത്തത്.  

അഞ്ചുവര്‍ഷക്കാലമായി എരമംഗലത്ത് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ശംസുല്‍. നാട്ടില്‍ സ്വന്തമായി കുറച്ച് സ്ഥലവും ഒരു വീടും എന്നതാണ് തന്റെ സ്വപ്നം എന്ന് ശംസുല്‍ പറഞ്ഞു. 

ടിക്കറ്റ് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ എരമംഗലം ശാഖയിലെ മാനേജര്‍ക്ക് കൈമാറി. എരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഹാപ്പി ലോട്ടറിയില്‍ നിന്നാണ്  ശംസുല്‍ ടിക്കറ്റ് വാങ്ങിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates