
വടക്കു പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനു മുകളില് ഒഡിഷ- പശ്ചിമ ബംഗാള് തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളില് ന്യൂനമര്ദമായി ശക്തി പ്രാപിക്കാന് സാധ്യത

News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

തിരുവനന്തപുരം: വടക്കു പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനു മുകളില് ഒഡിഷ- പശ്ചിമ ബംഗാള് തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളില് ന്യൂനമര്ദമായി ശക്തി പ്രാപിക്കാന് സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം നേരിയ/ഇടത്തരം മഴയ്ക്കും ചൊവ്വാഴ്ച മുതല് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതയുടെ ഭാഗമായി നാളെ (ചൊവ്വാഴ്ച) കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തൃശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്ത്ഥമാക്കുന്നത്.
Summary
kerala rain alert: cyclonic storm will intensify into a depression in the coming hours; heavy rain expected from tomorrow to Friday, Yellow Alert
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള് ന്യൂനമര്ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

ചക്രവാതച്ചുഴിയും ന്യൂനമര്ദ്ദ പാത്തിയും, ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്


