സംസ്ഥാനത്തെ കോളജുകള്‍ക്ക് ഇന്നും നാളെയും അവധി, എല്ലാ പരീക്ഷകളും മാറ്റി
ഇന്ന് നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകളും വിവിധ സർവകലാശാല പരീക്ഷകളും മാറ്റി
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും കോളജുകൾക്ക് അവധി. ഇന്നുമുതൽ കോളജുകൾ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ഈ മാസം 20ലേക്ക് മാറ്റി. ഇന്ന് നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകളും വിവിധ സർവകലാശാല പരീക്ഷകളും മാറ്റി. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പ്ലസ് വൺ പരീക്ഷയും സർവകലാശാല പരീക്ഷകളും മാറ്റി
പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. എംജി, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. ആരോഗ്യ സർവകലാശാലയും പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എച്ച് ഡി സി പരീക്ഷ മാറ്റി
ഇന്ന് നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു സര്‍വകലാശാലകളോട് നിര്‍ദേശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


