ആരോഗ്യ സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

കനത്ത മഴ തുടരുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസ  മന്ത്രി ഡോ. ആര്‍ ബിന്ദു സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST
Edited by :migrator

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. നാളെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കനത്ത മഴ തുടരുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസ  മന്ത്രി ഡോ. ആര്‍ ബിന്ദു സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യസര്‍വകലാശാല നടപടി. നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിയിരുന്നു. 

കോളജുകള്‍ തുറക്കില്ല

നിലവിലെ സാഹചര്യം പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന തീയതിയും മാറ്റി. ഒക്ടോബര്‍ 18ന് കോളജുകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഒക്ടോബര്‍ 20ലേയ്ക്ക് നീട്ടി. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now