ഓണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള് വഴി റെക്കോര്‍ഡ് മദ്യവില്‍പ്പന, വിറ്റത് 970.74 കോടി രൂപയുടെ മദ്യം
കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 842.07 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്.

തിരുവനന്തപുരം: ഓണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള് വഴി വിറ്റഴിച്ചത് 970.74 കോടി രൂപയുടെ മദ്യം. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 6 വരെ ആകെ 970.74 കോടി രൂപയുടെ മദ്യം വിറ്റഴിച്ചതായാണ് ബെവ്കോ അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നിന്ന് 9.34% വളര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 842.07 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്.
സീസണിലെ 12 ദിവസങ്ങളില്‍ ഷോപ്പുകളിലൂടെയും വെയര്‍ഹൗസുകളിലൂടെയുമായി വിറ്റ മദ്യത്തിന്റെ മൊത്തം കണക്കാണിത്. ഉത്രാടദിനത്തില്‍ മാത്രം 137.64 കോടിയുടെ മദ്യം വിറ്റു. സെപ്റ്റംബര്‍ 3 ന് 96.52 കോടിയും സെപ്റ്റംബര്‍ 2 ന് 90.43 കോടി മദ്യവുമാണ് വിറ്റത്. ഉത്രാടദിനം വരെ 826.38 കോടിയുടെ മദ്യം വിറ്റതായും കെഎസ്ബിസി അറിയിച്ചു.
WHAT TO READ NEXT

ഉത്രട്ടാതി വള്ളംകളി; മേലുകരയും കൊറ്റത്തൂരും ജല രാജാക്കൻമാർ
ഉത്രാടം ദിനത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ്, ആകെ 1.46 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. കൊല്ലത്തെ കാവനാട് ആശ്രമം ഔട്ട്ലെറ്റും (1.24 കോടി) മലപ്പുറത്തെ കുറ്റിപ്പാല എടപ്പാള്‍ ഔട്ട്ലെറ്റും (1.11 കോടി) എത്തി.
12 ദിവസത്തെ കണക്കെടുക്കുമ്പോള്‍ പെരിന്തല്‍മണ്ണ ഔട്ട്ലെറ്റാണ് വില്‍പ്പനയില്‍ മുന്നില്‍ 6.41 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. തൊട്ടുപിന്നില്‍ 6.40 കോടി രൂപയുടെ വില്‍പ്പനയുമായി കരുനാഗപ്പിള്ളി ഔട്ട്ലെറ്റാണ്. ഏറ്റവും കുറവ് ആലുവ ഔട്ട്ലെറ്റും.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Kerala State Beverages Corporation registers record ₹970.74 crore in liquor sales during Onam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



