തിങ്കളാഴ്ച തുടങ്ങാനിരുന്ന കേരള സർവകലാശാല പരീക്ഷകൾ മാറ്റി; പുതുക്കിയ ടൈംടേബിൾ പുറത്തുവിട്ടു 

പരീക്ഷകൾ ‍ഡിസംബർ ആറു മുതൽ പുനഃക്രമീകരിച്ചു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:51 am IST

തിരുവനന്തപുരം: 22ന് തുടങ്ങേണ്ട കേരള സർവകലാശാല രണ്ടാം സെമസ്റ്റർ പിജി പരീക്ഷകൾ മാറ്റി. രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംഎംസിജെ പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകൾ ‍ഡിസംബർ ആറു മുതൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

 22–ാം തീയതി യുജിസി നെറ്റ് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ ഉൾപ്പെടെ അധികൃതർക്കു നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ സർവകലാശാലയുടെ നടപടി. 15–ാം തീയതി മുതൽ നടത്താൻ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകളാണ് 22, 24, 26 തീയതികളിലേക്ക് ഷെഡ്യൂൾ ചെയ്തത്. ഇതാണ് ഇപ്പോൾ വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now