തങ്കത്തിന്റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്. നാല് വർഷം മുൻപ് അപകടത്തിൽ മരിച്ച പ്രീതയുടെ ആദ്യ ഭർത്താവിന്റെ മരണത്തെ തുടർന്നു ലഭിച്ച തുകയെച്ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നു

റോബർട്ട്
Last Updated :20 January 2024, 9:22 am IST

News Now

തിരുവനന്തപുരം: ഭാര്യാ മാതാവിനെ തലക്കടിച്ചു കൊന്ന സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. നെയ്യാറ്റിൻകര കുളത്തൂർ കടകുളത്താണ് സംഭവം. തൊഴിലുറപ്പു തൊഴിലാളി തങ്കം (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് റോബർട്ടിനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് കൊലപാതകം. 

തങ്കത്തിന്റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്. നാല് വർഷം മുൻപ് അപകടത്തിൽ മരിച്ച പ്രീതയുടെ ആദ്യ ഭർത്താവിന്റെ മരണത്തെ തുടർന്നു ലഭിച്ച തുകയെച്ചൊല്ലി വീട്ടിൽ കലഹം പതിവായിരുന്നു. ഞായറാഴ്ച ഇതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ റോബർട്ട് ഇരുമ്പ് ദണ്ഡ് കൊണ്ടു പ്രീതയെ ക്രൂരമായി മർദ്ദിച്ചു. പ്രീതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തങ്കത്തിന്റെ തലയ്ക്ക് മർദ്ദനമേറ്റത്. ​

​ഗുരുതരമായി പരിക്കേറ്റ തങ്കത്തിനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മരണം സംഭവിച്ചു. ആക്രമണത്തിൽ പ്രീതയുടെ ഇടതു കൈയ്ക്ക് പൊട്ടലുണ്ട്. തലയിലും പരിക്കുണ്ട്.

റോബർട്ടിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് റോബർട്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates