ആലുവയില്‍ നിന്ന് കാണാതായ അതിഥി തൊഴിലളികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് കെ കെ ശൈലജ

അസ്ഫാക്ക്, കെ കെ ശൈലജ
Last Updated :20 January 2024, 9:23 am IST

News Now

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ അതിഥി തൊഴിലളികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് കെ കെ ശൈലജ. പ്രതിയെ കഴിഞ്ഞ ദിവസംതന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ കഴിയണം. 
നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് കാരണമാവുന്നുണ്ട്.- കെ കെ ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ല, ശക്തമായ ബോധവല്‍ക്കരണത്തിലൂടെ സാമൂഹ്യ തിന്മകള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മനുഷ്യ മനസിനെ വികലമാക്കുന്ന എല്ലാതരം പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചാല്‍ മാത്രമേ ക്രൂരകൃത്യങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കുകയുള്ളു.പിഞ്ചുകുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും അനുഭവിക്കുന്ന ദുഃഖം നാടിന്റെയാകെ വേദനയായി മാറുകയാണ്.- കെ കെ ശൈലജ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates