
ഓട്ടോയിൽ മാലിന്യം തള്ളുന്നത് ഫോണിൽ പകർത്തി: കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു, ഫോണുമായി കടന്നു; അറസ്റ്റ്
ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് സംഭവമുണ്ടായത്. ഓട്ടോറിക്ഷയിൽ മാലിന്യം തള്ളാനെത്തിയ ബിനുവിനേയും കൂട്ടാളിയേയും അരുൺ തടയുകയായിരുന്നു
കൊച്ചി: മാലിന്യം തള്ളാൻ ഓട്ടോയിൽ എത്തിയവർ കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു. കൊച്ചിൻ കോർപ്പറേഷൻ 14ാം വാർഡിലെ സാനിറ്റേഷൻ ജീവനക്കാരനും ഹെൽത്ത് സ്ക്വാഡ് അംഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മർദനമേറ്റത്. സംഭവത്തിൽ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാൾക്കായി തെരച്ചിൽ തുടരുന്നു.
ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് സംഭവമുണ്ടായത്. ഓട്ടോറിക്ഷയിൽ മാലിന്യം തള്ളാനെത്തിയ ബിനുവിനേയും കൂട്ടാളിയേയും അരുൺ തടയുകയായിരുന്നു. ഇവർ വന്ന ഓട്ടോയുടെ ചിത്രം ഫോണിൽ പകർത്താനും ശ്രമിച്ചു, ഇതോടെ ഇരുവരും ചേർന്ന് അരുണിനെ മർദിക്കുകയായിരുന്നു. തള്ളി താഴെയിട്ടതിനു ശേഷം ഇവർ അരുണിന്റെ മൊബൈലും തട്ടിയെടുത്തു. തുടർന്ന് ഇവർ ഇവിടെനിന്ന് കടന്നു. അരുൺ നൽകിയ പരാതിയിലാണ് എളമക്കര പൊലീസ് കേസെടുത്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


