കൊച്ചി മെട്രോ പുലര്‍ച്ചെ ഒരു മണിവരെ, അധിക സര്‍വീസുമായി വാട്ടര്‍ മെട്രോ; എറണാകുളം- ഫോര്‍ട്ട് കൊച്ചി ബോട്ട് സര്‍വീസ് രാത്രി ഏഴുവരെ മാത്രം

പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോ ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിവരെ സര്‍വീസ് നടത്തും

ഫയല്‍ ചിത്രം
Edited by :migrator
Last Updated :22 ജനുവരി 2024, 7:51 pm IST

കൊച്ചി: പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോ ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിവരെ സര്‍വീസ് നടത്തും. തിരക്ക് കണക്കിലെടുത്താണ് അധിക സര്‍വീസ് നടത്താന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്. 

ഡിസംബര്‍ 31ന് രാത്രി 9 മണി വരെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ - വൈപ്പിന്‍ റൂട്ടില്‍ ഇരു ഭാഗത്തേക്കും വാട്ടര്‍ മെട്രോ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മണിക്ക് ശേഷം വൈപ്പിനില്‍ നിന്ന് ഹൈക്കോര്‍ട്ട് ജംഗ്ഷനിലേക്ക് പുലര്‍ച്ചെ 5 മണി വരെയും സര്‍വ്വീസ് നടത്തും. പുതുവത്സര രാവില്‍ പ്രധാന ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ എത്തുന്നതിനും തിരികെ പോകുന്നതിനുമാണ് അധിക സര്‍വീസ് നടത്തുന്നതെന്ന് കൊച്ചി മെട്രോ അറിയിച്ചു.

അതേസമയം എറണാകുളം- ഫോര്‍ട്ട് കൊച്ചി ബോട്ട് സര്‍വീസ് രാത്രി ഏഴുവരെ മാത്രമാണ് ഉണ്ടാവുക. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now