തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്

ടോണി ചമ്മണി തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:42 am IST

News Now

കൊച്ചി; കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫേയ്സ്ബുക്കിലൂടെ ടോണി ചമ്മണി തന്നെയാണ് രോ​ഗബാധിതനായ വിവരം പങ്കുവെച്ചത്. തന്നോട് ഏറ്റവും അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണമെന്നും ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണമെന്നും അദ്ദേഹം കുറിച്ചു. 

ടോണി ചമ്മണിയുടെ കുറിപ്പ് വായിക്കാം

പ്രിയമുള്ളവരെ,
ഇന്നലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്നു രാത്രിയിൽ നടത്തിയ പരിശോധനയിൽ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടർമാർ അറിയിച്ചിരിക്കുന്നു.
എന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം.  
എന്നോട് ഏറ്റവും അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണം.
" ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണം''
സ്നേഹത്തോടെ നിങ്ങളുടെ
ടോണി ചമ്മണി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates