കൊടകര കുഴൽപ്പണ കേസ്: ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് ചോദ്യം ചെയ്യൽ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ തിരൂർ സതീഷിനോട് ആവശ്യപ്പെട്ടു. പണവുമായെത്തിയ സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് ചോദ്യം ചെയ്യൽ.

മൂന്നരക്കോടി കുഴൽപ്പണവുമായി കോഴിക്കോട് നിന്നും തൃശൂരെത്തിയ ധർമ്മരാജനും സംഘത്തിനും ഹോട്ടലിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടൽ ജീവനക്കാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് മുറിയെടുത്തതെന്നും അർദ്ധരാത്രിയിൽ രണ്ട് വാഹനങ്ങളിലായാണ് സംഘമെത്തിയതെന്നും ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. 215, 216 നമ്പർ മുറികളിലാണ് ഇവർ താമസിച്ചത്.

പുലർച്ചെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയിൽ തടഞ്ഞു നിർത്തി കൊള്ളയടിച്ചു. സംഘം തൃശൂർ നാഷണൽ ഹോട്ടലിൽ താമസിച്ചതിന്റെ ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now