
700 വര്‍ഷത്തെ വിശ്വാസപ്പെരുമ, ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപത; കൊല്ലത്ത് ആഘോഷങ്ങള്‍ക്ക് തുടക്കം
മുഖ്യമന്ത്രി വിഡി സതീശനാണ് മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്

കൊല്ലം: ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 700-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാകും. രാവിലെ എട്ട് മണിക്ക് രൂപതയ്ക്ക് കീഴിലുള്ള എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലും ജൂബിലി പതാക ഉയരും. ദൈവാലയങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ചാപ്പലുകളിലും ജൂബിലി ലോഗോ ദീപാലങ്കാരങ്ങളാല്‍ പ്രകാശമാനമാകും. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി അറിയിച്ച പാപ്പയുടെ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍, ഉദ്ഘാടന ദിവ്യബലിക്കിടെ ജൂബിലി വിളംബരം നടത്തും.
ചടങ്ങുകളില്‍ അല്മായരുടെയും യുവജനങ്ങളുടെയും പ്രതിനിധികള്‍ ജൂബിലി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. ഓഗസ്റ്റ് 9ന് കൊല്ലം പോര്‍ട്ട് ഔര്‍ ലേഡി ഓഫ് പ്യൂരിഫിക്കേഷന്‍ പള്ളിയില്‍ ജൂബിലി പതാക ഉയര്‍ത്തി ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി രൂപതാതലത്തിലുള്ള ആത്മീയ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 10ന് പട്ടത്താനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി പരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.
നവംബര്‍ 29 മുതല്‍, മൗണ്ട് കാര്‍മ്മല്‍ മാതാവിന്റെ ചിത്രവും ജൂബിലി ദീപവും രൂപതയിലെ എല്ലാ ഭവനങ്ങളിലേക്കും കൊണ്ടുപോകുമെന്ന് രൂപതാ പിആര്‍ഒ ഫാ. ലാസര്‍ എസ് പാട്ടക്കടവ് അറിയിച്ചു. ചരിത്രമുഹൂര്‍ത്തത്തിന്റെ സന്തോഷത്തിലാണ് കൊല്ലം രൂപതയിലെ ഓരോ വിശ്വാസിയും.
WHAT TO READ NEXT

സോളമന്റെ കപ്പലുകളും കാത്ത്; കേരള യഹൂദരുടെ ചരിത്രവും സംസ്കാരവും
WHAT TO READ NEXT

മുതുവാന്മാര് മാത്രം ഓര്‍ത്തുവച്ച ആ കുറിഞ്ഞിക്കാലങ്ങള്‍
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Kollam Diocese Begins Parish-Level Celebrations for 700th Anniversary
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



