ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണസംഘം

തെളിവെടുപ്പിന്റെ ദൃശ്യങ്ങൾ, സ്ക്രീൻഷോട്ട്
Last Updated :22 January 2024, 7:50 pm IST

News Now

കൊല്ലം:ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണസംഘം. പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറില്‍ ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റ് കണ്ടെത്തി. കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയില്‍ നിന്നാണ് കണ്ടെത്തിയത്. ഒടിച്ച് നുറുക്കി കാട് മൂടിയ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു വ്യാജ നമ്പര്‍ പ്ലേറ്റ്.

ഇതിന് പുറമേ പ്രതികള്‍ കത്തിച്ച സ്‌കൂള്‍ ബാഗിന്റെ ഭാഗങ്ങളും പെന്‍സില്‍ ബോക്‌സും പോളച്ചിറ ഫാം ഹൗസില്‍ നിന്ന് കണ്ടെടുത്തു. ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസ്, കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടല്‍, പ്രതികളെ പിടികൂടിയ തെങ്കാശിക്കടുത്തുള്ള പുളിയറ എന്നിവിടങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.  കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തും തെളിവെടുപ്പ് നടത്തും.

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളാണ് ഉള്ളത്. മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതകുമാരി (45), മകള്‍ പി അനുപമ (20) എന്നിവരെയാണ് തെങ്കാശിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates