
'പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം പറഞ്ഞതല്ലേ സാറേ...'; എസ്ഐയോട് പൊട്ടിക്കരഞ്ഞ് സിയാദിന്റെ മകൾ; കസ്റ്റഡി മരണത്തിൽ ഞെട്ടിക്കുന്ന ശബ്ദരേഖ
പപ്പയെ മർദിച്ചത് സാറല്ലേ, സാർ മർദിച്ചെന്ന് പപ്പ പറഞ്ഞിരുന്നതായി കുട്ടി എസ്ഐയോട് പറയുന്നുണ്ട്. ഒന്നര മിനുട്ട് ദൈർഘ്യമുള്ള സംഭാഷണമാണ് പുറത്തു വന്നിട്ടുള്ളത്.

കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്. കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായി മരിച്ച സിയാദിന്റെ മകൾ ആരോപണവിധേയനായ പൊലീസുകാരനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സിയാദിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ള കാര്യം മുൻകൂട്ടി അറിയിച്ചിട്ടും പൊലീസ് മൃഗീയമായി മർദിക്കുകയായിരുന്നുവെന്ന് മകൾ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. അച്ഛന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് പഴുപ്പുണ്ടായെന്നും, ആരാണ് മർദിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർമാർ ചോദിച്ചിരുന്നതായും മകൾ പറയുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്ന നിലപാടാണ് പൊലീസുകാരൻ സ്വീകരിച്ചത്.
പപ്പയെ മർദിച്ചത് സാറല്ലേ, സാർ മർദിച്ചെന്ന് പപ്പ പറഞ്ഞിരുന്നതായി കുട്ടി എസ്ഐയോട് പറയുന്നുണ്ട്. ഒന്നര മിനുട്ട് ദൈർഘ്യമുള്ള സംഭാഷണമാണ് പുറത്തു വന്നിട്ടുള്ളത്.
ജൂൺ 16-ന് രാത്രിയാണ് അയൽവാസിയായ 13-കാരനെ കാണാനില്ലെന്ന പരാതിയുടെ പേരിൽ കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. അസുഖബാധിതനായ സിയാദ് മരുന്ന് കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോഴായിരുന്നു പൊലീസിന്റെ ഈ നടപടി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിലും കസ്റ്റഡിയിലും വെച്ച് എസ് ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർ ചേർന്ന് ക്രൂരമായി മർദിച്ചുവെന്നാണ് കുടുംബം പരാതിപ്പെടുന്നത്.
അടുത്ത ദിവസം രാവിലെ കാണാതായ കുട്ടി തിരിച്ചെത്തിയതോടെയാണ് സിയാദിനെ വിട്ടയച്ചത്. എന്നാൽ മർദനമേറ്റ് അവശനായ സിയാദിനെ വാരിയെല്ലുകൾ തകർന്ന് ഇൻഫെക്ഷനായ നിലയിൽ കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുണ്ടറയിലെ സിയാദിന്റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ജീപ്പിൽ കയറ്റിയത് മുതൽ ക്രൂരമായ മർദനമാണ് സിയാദിന് നേരിടേണ്ടി വന്നതെന്ന് ഭാര്യയും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ കുറ്റവാളികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുകയാണ്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
A shocking audio clip of a phone conversation between the deceased Siyad's daughter and a police officer has emerged, backing allegations of fatal police brutality in Kundara, Kollam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








