കൊല്ലം സ്വദേശിയായ യുവതിയാണ് ക്രൂരപീഡനത്തിന് ഇരയായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

കോഴിക്കോട്: കോഴിക്കോട് യുവതി കൂട്ടബലാത്സംഗത്തിനിരയായി.  കൊല്ലം സ്വദേശിനിയായ യുവതിയാണ് ക്രൂരപീഡനത്തിന് ഇരയായത്. യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം ഹോട്ടലില്‍ വച്ച് നാലംഗസംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടിലില്‍ വച്ചായിരുന്നു യുവതിയെ ക്രുരമായി പീഡിപ്പിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്്റ്റ് ചെയ്തു. അത്തോളി സ്വദേശികളായി അജ്‌നാസും ഫഹദുമാണ് അറസ്റ്റിലായത്. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

നടന്നത് ക്രൂര പീഡനമെന്ന് എസിപി കെ സുദര്‍ശന്‍ പറഞ്ഞു. പിടിയിലായ രണ്ട് പേരെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. 
കഴിഞ്ഞ ദിവസം രാത്രിയാണ് പീഡിപ്പിച്ചത്. അജ്‌നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെടുത്തിയത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്‌ലാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദര്‍ശന്‍ പറഞ്ഞു.

യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates