റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിച്ചിട്ടു; യുവതി വാഹനത്തിന് ഇടയില്‍ കുടുങ്ങി; ഡ്രൈവര്‍ ഇറങ്ങിയോടി; 40 കാരി മരിച്ചു

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടം ഉണ്ടാക്കിയ ബസ്‌
Edited by :migrator
Last Updated :20 ജനുവരി 2024, 9:19 am IST

കോഴിക്കോട്: മെഡിക്കല്‍ കോളജ് ജങ്ഷനില്‍ റോഡ് മുറിച്ചു കടക്കവേ ബസ് ഇടിച്ച് യുവതി മരിച്ചു ബാലുശ്ശേരി സ്വദേശി ഷൈനിയാണ് മരിച്ചത്. 40 വയസായിരുന്നു. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുക്കം - കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. 

അപകടം ഉണ്ടായ ഉടന്‍ ഡ്രൈവര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. വാഹനത്തിനടിയില്‍ അകപ്പെട്ട ഷൈനിയെ പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തി ബസ് പിന്നോട്ടെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. 

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now