ഫർഹാനയെ വിളിച്ചു വരുത്തിയത് സിദ്ദിഖ് പറഞ്ഞിട്ട്; വ്യാപാരിയെ മകൾ പരിചയപ്പെടുന്നത് റെയിൽവേ സ്റ്റേഷനിൽവെച്ച്: ഫാത്തിമ

സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഫർഹാനയും ഷിബിലിയും വർഷങ്ങളായി അടുപ്പത്തിലാണ്

കൊല്ലപ്പെട്ട സിദ്ദിഖ്‌- പ്രതികളായ ഷിബിലിയും ഫര്‍ഹാനയും
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST

കോഴിക്കോട്: കൊല്ലപ്പെട്ട വ്യാപാരി സിദ്ദിഖിനെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന പരിചയപ്പെട്ടതെന്ന് യുവതിയുടെ മാതാവ് ഫാത്തിമ. ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഷിബിലിയെ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന സമയത്താണ് സിദ്ദിഖിനെ മകൾ പരിചയപ്പെടുന്നത്. റെയിൽവേ സ്റ്റേഷൻ ഏതെന്ന് ഫർഹാന പറഞ്ഞിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു. 

ഫർഹാനയെ കോഴിക്കോട്ടേക്കു വിളിച്ചു വരുത്തിയതു സിദ്ദിഖിന്റെ നിർദേശപ്രകാരം ഷിബിലിയാണ്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഫർഹാനയും ഷിബിലിയും വർഷങ്ങളായി അടുപ്പത്തിലാണ്. കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ആദ്യഘട്ടത്തിൽ പിൻമാറിയെങ്കിലും പിന്നീട് വീണ്ടും ഇരുവരും അടുപ്പത്തിലാകുകയായിരുന്നുവെന്നും ഫാത്തിമ പറഞ്ഞു.

ഷിബിലിക്ക് കോഴിക്കോട്ട് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജോലി തരപ്പെടുത്തിയത് ഫർഹാനയാണ്. എന്തെങ്കിലും ഒരു ജോലി കിട്ടട്ടെയെന്ന് കരുതിയാണ് ഷിബിലിയെ സിദ്ദിഖിന് പരിചയപ്പെടുത്തിയത്. വന്നോട്ടെയെന്ന് പറഞ്ഞ് സിദ്ദിഖ് ജോലി നല്‍കുകയായിരുന്നുവെന്ന് ഫാത്തിമ പറഞ്ഞു. ഷിബിലിയെ വിവാഹം കഴിക്കണമെന്ന് മകള്‍ പറഞ്ഞപ്പോള്‍ താന്‍ വിലക്കിയെന്ന് യുവതിയുടെ പിതാവ് വീരാന്‍കുട്ടിയും വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now