ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്

മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. Source by : വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :27 April 2024, 7:28 am IST

News Now

കോഴിക്കോട്: തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു.

കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക് മണ്ണൂര്‍ വളവില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല.

പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates