
കെഎസ്ആര്‍ടിസിയില്‍ ഇനി ഡിപ്പോ കോഡില്ല; ജില്ല തിരിച്ചുള്ള നമ്പര്‍ വരുന്നു
ഡിപ്പോ കോഡിന് പകരം ജില്ലാ അടിസ്ഥാനത്തില്‍ സീരിയല്‍ നമ്പര്‍ നല്‍കാനാണ് തീരുമാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളെ ഡിപ്പോ തിരിച്ചുകൊണ്ടുള്ള നമ്പര്‍ സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നു. ഇനി മുതല്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ഡിപ്പോ കോഡിന് പകരം ജില്ലാ അടിസ്ഥാനത്തില്‍ സീരിയല്‍ നമ്പര്‍ നല്‍കാനാണ് തീരുമാനം.
ഇതിനായി നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ കൂടെ ഉൾപ്പെടുത്തിയാണ് നമ്പർ അനുവദിക്കുക.
തിരുവനന്തപുരം- ടിവി , കൊല്ലം- കെഎൽ , പത്തനംതിട്ട–പിടി- , ആലപ്പുഴ – എഎൽ, കോട്ടയം- കെ ടി, ഇടുക്കി– ഐഡി, എറണാകുളം–ഇകെ , തൃശൂർ–ടിആർ- , പാലക്കാട്– പിഎൽ , മലപ്പുറം- എംഎൽ, കോഴിക്കോട് - കെകെ, വയനാട്– ഡബ്ല്യുഎൻ, കണ്ണൂർ- കെഎൻ, കാസർകോട് - കെജി - എന്നീ ഇംഗ്ലീഷ് അക്ഷരങ്ങൾക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്പരുകളും നൽകും.
ജൻറം ബസുകളിൽ ജെഎൻ സീരിയലിൽ ഉള്ള ബോണറ്റ് നമ്പരുകൾ വലത് വശത്തും, സിറ്റി സർക്കുലർ (സിസി, സിറ്റി ഷട്ടിൽ (സിഎസ്) എന്നീ അക്ഷരങ്ങൾ ഇടത് വശത്തും പതിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം


