കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനത്തിൽ സർവകാല റെക്കോർഡ്

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:51 pm IST

News Now

തിരുവനന്തപുരം:  കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനത്തിൽ സർവകാല റെക്കോർഡ്. ശനിയാഴ്ച കലക്ഷൻ ഇനത്തിൽ കെഎസ്ആർടിസിക്ക് 9.06 കോടി രൂപയാണ് ലഭിച്ചത്. ഈമാസം 11 ന്‌ ലഭിച്ച 9.03 കോടി രൂപയുടെ കലക്ഷനാണ്‌ ഇന്നലെ മറികടന്നത്‌.

 ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിങ്ങും നടത്തി കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കിയതും  അധിക ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തതുമാണ്‌ വരുമാന വർധനവിന്‌ കാരണം. പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായി അധികൃതർ അറിയിച്ചു. 

കൂടുതൽ ബസുകൾ എൻസിസി, ജിസിസി വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.  പ്രതിദിനം 10 കോടി രൂപ വരുമാനം ഉണ്ടാക്കാനാണ് കെഎസ്‌ആർടിസി ലക്ഷ്യമിടുന്നത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates