
കെടി ജലീല്‍ വീണ്ടും കോളജിലേക്ക്
എയ്ഡഡ് അധ്യാപകര്‍ മത്സരിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 2021ല്‍ ജോലിയില്‍ നിന്നും രാജിവച്ചത്.

മലപ്പുറം: കെടി ജലീല്‍ വീണ്ടും അധ്യാപക രംഗത്തേക്ക്. തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായി തിരിച്ചെത്തുന്നു. സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച കുറിപ്പിലാണ് പുതിയ ജോലി വിവരങ്ങള്‍ മുന്‍ മന്ത്രി പങ്കുവച്ചത്.
എയ്ഡഡ് അധ്യാപകര്‍ മത്സരിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 2021ല്‍ ജോലിയില്‍ നിന്നും രാജിവച്ചത്. 1994ല്‍ പിഎസ്എംഒ കോളജില്‍ ചരിത്രാധ്യാപകനായി ചേര്‍ന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജലീല്‍ അധ്യാപകനായി എത്തുന്നത്.

കെടി ജലീലിന്റെ കുറിപ്പ്
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ ചരിത്രവിജയം നേടി നിയമസഭയില്‍ എത്തി. 2011, 2016, 2021 നിയമസഭാ തെരഞ്ഞടുപ്പുകളില്‍ തുടര്‍ച്ചയായ വിജയം നേടിയ ജലീല്‍ ഇത്തവണ തവനൂരില്‍ വിഎസ് ജോയിയോട് പരാജയപ്പെട്ടു. ആദ്യപിണറായി സര്‍ക്കാരില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 13 ഏപ്രില്‍ 2021 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ചു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
KT Jaleel returns to college teaching
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

