
'തലയില്‍ കെട്ടുമായി നടന്നു പോകുന്ന ഗോവിന്ദച്ചാമി'; ആദ്യം തിരിച്ചറിഞ്ഞത് കുഞ്ഞഹമ്മദ്, നിര്‍ണായകമായത് നാട്ടുകാരുടെ ജാഗ്രത
പുലര്‍ച്ചെ ഒരു മണിയോടെ ജയില്‍ ചാടിയ പ്രതിയെ കുഞ്ഞഹമ്മദ് മാത്രമല്ല തിരിച്ചറിഞ്ഞത്

കണ്ണൂര്‍: 'രാവിലെ 9.10ടെ കണ്ണൂരിലുള്ള പ്രസിലേക്ക് തളാപ്പ് റോഡിലൂടെ പോവുമ്പോഴാണ് തലയില്‍ കെട്ടുമായി നടന്നു പോകുന്ന ഗോവിന്ദച്ചാമിയെ കാണുന്നത്. തിരിച്ചറിഞ്ഞതോടെ വാഹനം നിര്‍ത്തി പിന്നാലെ ഓടിയെങ്കിലും അയാള്‍ രക്ഷപ്പെട്ടു' ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ ആദ്യം തിരിച്ചറിഞ്ഞ കുഞ്ഞഹമ്മദ് പറഞ്ഞു. കുഞ്ഞഹമ്മദ് തന്നെയാണ് ഈ വിവരം എല്ലാവരെയും അറിയിച്ചത്.
പുലര്‍ച്ചെ ഒരു മണിയോടെ ജയില്‍ ചാടിയ പ്രതിയെ കുഞ്ഞഹമ്മദ് മാത്രമല്ല തിരിച്ചറിഞ്ഞത്. ആരും തിരിച്ചറിയില്ലെന്ന വിശ്വാസത്തില്‍ നടന്നു നീങ്ങിയ ഗോവിന്ദച്ചാമിയെ വേറെയും ചിലര്‍ തിരിച്ചറിഞ്ഞു. ഓട്ടോറിക്ഷക്കാരും നാട്ടുകാരും തിരിച്ചറിഞ്ഞതോടെയാണ് ഗോവിന്ദച്ചാമി റോഡരികിലെ കട്ട് റോഡിലേക്ക് ഓടി കയറിയത്. ഇവിടെ നിന്ന് മതില് ചാടി കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്തേക്ക് ചാടി ഓടി മറഞ്ഞത് നിര്‍മ്മാണ തൊഴിലാളിയായ തളിപ്പറമ്പ് സ്വദേശി രാജീവന്റെ മുന്‍പിലൂടെ ആയിരുന്നു.
ഇതിനിടെ തളാപ്പ് റോഡില്‍ ഗോവിന്ദച്ചാമിയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ നൂറ് കണക്കിനാളുകളാണ് പ്രദേശത്തേക്ക് എത്തിയത്. പുലര്‍ച്ചെ ജയില്‍ ചാടിയ പ്രതി നാട്ടിലിറങ്ങി ഭീഷണിയാകുന്നതിന് മുമ്പ് പിടികൂടാനായത് നാട്ടുകാരുടെ ജാഗ്രതയും സഹായവും കൊണ്ടാണെന്നും പൊലീസും പറയുന്നത്. ജയില്‍ ചാടിതയായി സ്ഥിരീകരിച്ചതോടെ തിരച്ചില്‍ ആരംഭിച്ച് മൂന്നര മണിക്കൂര്‍ കൊണ്ട് പ്രതിയെ പിടികൂടി. നാട്ടുകാരുടെ കൃത്യമായ ഇടപെടലാണ് ഇവിടെ വിജയം കണ്ടത്.
രാവിലെ 9.10 നാണ് തലയില്‍ തുണി കെട്ടും ഭാണ്ഡവുമായി പാന്റ്സും ഷര്‍ട്ടുമിട്ട് ഗോവിന്ദച്ചാമി എകെജി ആശുപത്രിക്ക് സമീപത്തു നിന്നും തളാപ്പ് റോഡിലേക്ക് എത്തിയത്. കാനറ ബാങ്കിന് മുന്പില് ഡി സി.സി ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോറിക്ഷ തൊഴിലാളികളും വഴിയാത്രക്കാരും താടി വെച്ചു കോലം മാറിയിട്ടു പോലും ഗോവിന്ദച്ചാമിയെ തിരിച്ചറിയുകായിരുന്നു. ദ്യക്സാക്ഷികള്‍ തിരിച്ചറിഞ്ഞതോടെ ഗോവിന്ദച്ചാമി ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത പണി തീരാത്ത കെട്ടിടത്തിന് സമീപമുള്ളവനത്തിലേക്കാണ് ഗോവിന്ദച്ചാമി ഓടി കയറിയത്. അപ്പോഴേക്കും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസും സ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ഒഴിഞ്ഞ കെട്ടിടത്തിന്റെ കിണറ്റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസ് എത്തുമെന്ന് മനസ്സിലായതോടെ കിണറ്റില്‍ ചാടിയ ഇയാളെ സാഹസികമായി വലിച്ചുകയറ്റുകയായിരുന്നു. ഗോവിന്ദച്ചാമിയെ വന്‍ സുരക്ഷാ സജ്ജീകരണങ്ങളോടെ പിന്നീട് കണ്ണൂര്‍ പൊലീസ് ട്രെയിനിങ് സെന്ററിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Kunjahammad was the first to recognize Govindachamy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




