
കുവൈത്തിലെ തീപിടിത്തം; മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
14 ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്.

തൃശൂര്‍: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. ബിനോയ് തോമസിന്റെ വീട്ടിലെത്തി മന്ത്രിമാരായ ആര് ബിന്ദു, കെ രാജന് എന്നിവരാണ് ധനസഹായം കൈമാറിയത്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയ്ക്ക് പുറമേ ലോക കേരളസഭയില്‍ ബിനോയിയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ നോര്‍ക്ക വഴി നല്കിയ ധനസഹായമാണ് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു ലക്ഷം, പ്രവാസി വ്യവസായികളായ യൂസഫലി നല്കിയ 5 ലക്ഷം, രവി പിള്ള നല്കി രണ്ട് ലക്ഷം, ഫൊക്കാനാ സംഘടനയുടെ പ്രസിഡന്റ് നല്കിയ രണ്ടു ലക്ഷം ഉള്‍പ്പെടെ 14 ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്. പ്രവാസി പ്രമുഖനായ കെ കെ മേനോന് രണ്ട് ലക്ഷം രൂപ നോര്‍ക്ക മുഖാന്തരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ബിനോയ് തോമസിനെ മകന് ജോലി വാഗ്ദാനം ചെയ്തതായും മന്ത്രിമാര്‍ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബിനോയ് തോമസിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും സവിശേഷമായ ശ്രദ്ധയും പരിഗണനയും ഉണ്ടാവുമെന്ന് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. ജാതിമത വര്‍ഗ്ഗ ലിംഗ വ്യത്യാസമില്ലാതെ രാഷ്ട്രീയ ഭേദമന്യേ സഹായം നല്കാന് ഒന്നിച്ചതിന് മന്ത്രി കെ. രാജന് നന്ദി അറിയിച്ചു. എന്‍. കെ. അക്ബര്‍ എം. എല്‍. എ, ജില്ലാ കലക്ടര്‍ വി ആര് കൃഷ്ണതേജ, മുനിസിപ്പാലിറ്റി ചെയര്മാന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


'പുതുയുഗ വിസ്മയങ്ങള്‍; വിഡി സതീശന് സര്‍ക്കാര്‍ അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവ'

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം; ലോകകേരള സഭയ്ക്ക് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

