കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിലേക്ക് വീണു; പിടിച്ചിരുന്ന സ്ത്രി ഷോക്കേറ്റു മരിച്ചു, ഭർത്താവിനു പൊള്ളലേറ്റു

ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയൽവാസിയുടെ പുരയിടത്തിലെ കുരുമുളക് പറിക്കുന്നതിനിടെയാണ് അപകടം

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :22 ജനുവരി 2024, 7:52 pm IST

പത്തനംതിട്ട: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി 11 കെവി വൈദ്യുതി ലൈനിലേക്ക് വീണു ഏണി പിടിച്ചിരുന്ന സ്ത്രീ ഷോക്കേറ്റ് മരിച്ചു. വടശ്ശേരിക്കര പേഴുംപാറ ഇരുളൻമണ്ണിൽ രാജേന്ദ്രന്റെ ഭാര്യ പിഎസ് സുജാത (55) ആണ് മരിച്ചത്.

ഏണിയിൽ നിന്നു, കുരുമുളകു പറിക്കുകയായിരുന്ന ഭർത്താവ് രാജേന്ദ്രനു ഷോക്കേറ്റു. രാജേന്ദ്രനു സാരമായി പൊള്ളലേറ്റു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇയാൾ. 

ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയൽവാസിയുടെ പുരയിടത്തിലെ കുരുമുളക് പറിക്കുന്നതിനിടെയാണ് അപകടം. 20 അടിയോളം നീളമുള്ള ഇരുമ്പ് ഏണി ചരിഞ്ഞു വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഷോക്കേറ്റ രാജേന്ദ്രൻ ഏണിയിൽ നിന്നു തെറിച്ചു വീണു.

ഏണി പിടിച്ചിരുന്ന സുജാത തത്ക്ഷണം മരിച്ചു. ശരീരത്തിന്റെ പല ഭാ​ഗത്തും ​ഗുരുതരമായി പൊള്ളലേറ്റു. പൊലീസ്, കെഎസ്ഇബി ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 

രാജേന്ദ്രൻ കൂലിപ്പണിക്കാരനാണ്. തോട്ടം തൊഴിലാളിയാണ് മരിച്ച സുജാത. രമ്യ, സൗമ്യ എന്നിവരാണ് മക്കൾ. സന്തോഷ്, ​ഗിരീഷ് എന്നിവർ മരുമക്കൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now